Sunday 15 February 2015

0

ഫേസ്ബുക്കില്‍ പഴയ ഫ്രണ്ട് റിക്വസ്റ്റുകള്‍ ഡിലീറ്റ് ചെയ്യുന്നത് എങ്ങനെ ?

  • Sunday 15 February 2015
  • Unknown
  • Share
  • ഫേസ്ബുക്കില്‍ പഴയ ഫ്രണ്ട് റിക്വസ്റ്റുകള്‍ ഡിലീറ്റ് ചെയ്യുന്നത് എങ്ങനെ ?

    ximg_54bd74e548eb8.png.pagespeed.ic.oGQPv5ux2x
    പഴയ കൂട്ടുകാരുമായി ബന്ധം പുലര്‍ത്താനും പുതിയ സൌഹൃദങ്ങള്‍ തേടി പോകാനുമുള്ള വേദി..അതാണ്‌ ഫേസ്ബുക്ക്. ഒരു ദിവസം നമ്മളില്‍ ചിലര്‍ എങ്കിലും കുറഞ്ഞത് 2 ഫ്രണ്ട് റിക്വസ്റ്റ് എങ്കിലും അയക്കാറുണ്ട്. ഇതില്‍ എല്ലാം സ്വീകരിക്കപ്പെടണമെന്നില്ല. ചിലത് എടുക്കും, ചിലത് ഒഴിവക്കപ്പെടും.! പിന്നെ നമുക്ക് ഒരു പരിചയവും ഇല്ലാത്ത ആര്‍ക്കെങ്കിലും റിക്വസ്റ്റ് അയച്ചാല്‍ എഫ്ബി നേരിട്ട് വേറെ പണി തരികയും ചെയ്യും.! അതുകൊണ്ട് തന്നെ റിക്വസ്റ്റ് അയക്കുമ്പോള്‍ സൂക്ഷിക്കണം, ശ്രദ്ധിക്കണം…
    ആര്‍ക്ക് എങ്കിലും റിക്വസ്റ്റ് അയച്ച ശേഷം വേണ്ടായിരുന്നു എന്ന് തോന്നിയാല്‍ നമുക്ക് ആ റിക്വസ്റ്റ് ക്യാന്‍സല്‍ ചെയ്യാന്‍ സാധിക്കും. പക്ഷെ ഒരിക്കല്‍ അയച്ച ഒരുപാട് റിക്വസ്റ്റുകള്‍ ക്യാന്‍സല്‍ ചെയ്യണം എന്ന് നിങ്ങള്‍ക്ക് തോന്നിയാല്‍..അയച്ചവരുടെ എല്ലാം പേര് ഓര്‍മ്മയില്‍ ഉണ്ടെങ്കില്‍ വലിയ പ്രശ്നമില്ലാതെ അതുചെയ്യാം, പക്ഷെ പേരുകള്‍ ഓര്‍മ്മ ഇല്ലെങ്കില്‍, എന്ത് ചെയ്യും? വഴിയുണ്ട്…
    ആദ്യം നിങ്ങളുടെ എഫ്ബി വാള്‍ എടുക്കുക. അവിടെ നിന്നും ഫ്രണ്ട് റിക്വസ്റ്റ് ഓപ്ഷന്‍ സെലക്ട്‌ ചെയ്യുക (നോട്ടിഫിക്കേഷന്‍, മെസ്സേജ് എന്നിവയുടെ അടുത്ത് ഉള്ളതാണ് ഫ്രണ്ട് റിക്വസ്റ്റ് ബട്ടന്‍)
    ആ ബട്ടന്‍ ക്ലിക്ക് ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് വന്നു കിടക്കുന്ന റിക്വസ്റ്റുകള്‍ കാണാന്‍ സാധിക്കും. അതിന്‍റെ കൂടെ എബ്ഫി സജസ്റ്റ് ചെയ്യുന്ന ചില ഫ്രണ്ട്സിനേയും കാണാം. ഇതിന്റെ താഴെയായി “സീ ആള്‍” (See All)  എന്ന ഓപ്ഷന്‍ ഉണ്ട്. അത് സെലക്ട്‌ ചെയ്യുക.
    ഇത് സെലക്ട്‌ ചെയ്യുമ്പോള്‍ നിങ്ങള്‍ പുതിയ ഒരു എഫ്ബി പേജില്‍ എത്തും, നിങ്ങള്‍ക്ക് വന്നു കിടക്കുന്ന സകള്‍ റിക്വസ്റ്റ് വിവരങ്ങളും ഈ പേജില്‍ കാണാം. ഈ പേജിന്റെ വലത്തെയറ്റതതായി “വ്യൂ സെന്റ്‌ റിക്വസ്റ്റ്” എന്ന ഓപ്ഷന്‍ കാണാം. അത് ക്ലിക്ക് ചെയ്യുക.
    ഇവിടെ നിങ്ങള്‍ അത്രകാലം വരെ അയച്ച ഇതുവരെ സ്വീകരിക്കപ്പെടാതെ കിടക്കുന്ന സകല ഫ്രണ്ട് റിക്വസ്റ്റുകളും കാണാന്‍ സാധിക്കും. ഇവിടെ നിന്നും അവ ഓരോന്ന് ഓരോന്നായി നിങ്ങള്‍ക്ക് ഡിലീറ്റ് ചെയ്യാന്‍ സാധിക്കും.

    0 Responses to “ഫേസ്ബുക്കില്‍ പഴയ ഫ്രണ്ട് റിക്വസ്റ്റുകള്‍ ഡിലീറ്റ് ചെയ്യുന്നത് എങ്ങനെ ?”

    Post a Comment

    Download

    Subscribe