Tuesday, 27 January 2015

0

കളഞ്ഞു പോയ ഫോണിന്‍റെ ഐഎംഇഐ (IMEI) നമ്പര്‍ എങ്ങനെ കണ്ടുപിടിക്കാം ?

  • Tuesday, 27 January 2015
  • Unknown
  • Share

  • കളഞ്ഞു പോയ ഫോണിന്‍റെ ഐഎംഇഐ (IMEI) നമ്പര്‍ എങ്ങനെ കണ്ടുപിടിക്കാം ?


    iphone-imei
    ഫോണ്‍ കളഞ്ഞു പോയി എന്ന പരാതിയുമായി പോലീസ് സ്റ്റേഷനിലേക്ക് ചെന്നാല്‍ അവര്‍ ചോദിക്കുന്ന ആദ്യത്തെ ചോദ്യം ഇതാണ്, “ഫോണിന്‍റെ ഐഎംഇഐ നമ്പര്‍ അറിയാമോ ?” ഈ നമ്പര്‍ ഉപയോഗിച്ച് ഫോണ്‍ എവിടെയുണ്ട് എന്ന് കണ്ടുപിടിക്കാന്‍ സാധിക്കും എന്നതിനാലാണ് പോലീസുകാര്‍ ഈ നമ്പര്‍ ചോദിക്കുന്നത്.
    ഫോണ്‍ വങ്ങുമ്പോള്‍ ഒന്ന് ശ്രദ്ധിച്ചു നോക്കിയാല്‍ മതി. ബാറ്ററി ഇടുന്ന സ്ഥലത്തിന്റെ അടുത്തായി ഫോണിന്‍റെ പേരും മറ്റു വിവരങ്ങളും പിന്നെ ഈ ഐഎംഇഐ നമ്പരും എല്ലാം നല്ല വൃത്തിയായി എഴുതി വച്ചിരിക്കുന്നത് കാണാം. പക്ഷെ ഈ ഐഎംഇഐ നമ്പര്‍ നമ്മള്‍ ആരെങ്കിലും എഴുതി സൂക്ഷിക്കാറുണ്ടോ? മിക്ക ആള്‍ക്കാരും അത്രയ്ക്ക് അങ്ങ് മിനക്കെടില്ലയെന്ന്‍ തന്നെ പറയാം.
    എങ്ങാനും ആ ഫോണ്‍ ഒന്ന് കളഞ്ഞു പോകുമ്പോള്‍ ആയിരിക്കും “ആ നമ്പര്‍ അങ്ങ് എഴുതി വച്ചാല്‍ മതിയായിരുന്നു എന്ന്” ചിന്തിക്കുന്നത്. International Mobile Station Equipment Identity എന്നാണ് ഇതിന്റെ പൂര്‍ണ രൂപം. ഒരു IMEI നമ്പരില്‍ ഒരൊറ്റ ഫോണ്‍ മാത്രമേ ഈ ലോകത്ത് കാണുകയുള്ളൂ. പക്ഷെ കൈയ്യില്‍ നിന്നും പോയ ഫോണിന്‍റെ നമ്പര്‍ നമ്മള്‍ എങ്ങനെ കണ്ടു പിടിക്കും ? വഴിയുണ്ട്…
    http://www.google.com/settings. ഈ ലിങ്ക് നിങ്ങളെ അതിന് സഹായിക്കും.
    ഗൂഗിള്‍ ഡാഷ്ബോര്‍ഡിലേക്കുള്ള ഈ ലിങ്കിലേക്ക് നിങ്ങള്‍ കടന്നു ചെല്ലുക. അവിടെ നിന്നും ആന്‍ഡ്രോയിഡ് ഓപ്ഷന്‍ സെലക്ട്‌ ചെയ്യണം. അവിടെ നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ടുമായി ലിങ്ക് ചെയ്യപ്പെട്ട എല്ലാ ഫോണിന്റെയും വിവരങ്ങള്‍ ലഭ്യമാണ്. അവിടെ നിന്നും കളഞ്ഞു പോയ നിങ്ങളുടെ ഫോണിന്‍റെ ഐഎംഇഐ നമ്പര്‍ കോപ്പി ചെയ്ത് എടുക്കാന്‍ സാധിക്കും.
    പിന്നെ ഒരു കാര്യം ഒരിക്കല്‍ എങ്കിലും മൊബൈല്‍ ഫോണ്‍ വഴി നെറ്റ് ഉപയോഗിച്ചിട്ടുള്ള ഫോണിനെ ഇങ്ങനെ തപ്പി കണ്ടുപിടിക്കാന്‍ സാധിക്കുകയുള്ളൂ.

    0 Responses to “കളഞ്ഞു പോയ ഫോണിന്‍റെ ഐഎംഇഐ (IMEI) നമ്പര്‍ എങ്ങനെ കണ്ടുപിടിക്കാം ?”

    Post a Comment

    Download

    Subscribe