Tuesday 27 January 2015

0

ആന്‍ഡ്രോയ്ഡ് ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്ത ചിത്രങ്ങള്‍ തിരിച്ചെടുക്കാം..

  • Tuesday 27 January 2015
  • Unknown
  • Share
  • file-recovery
    മ്മുടെ ജീവിതത്തിലെ പ്രിയപ്പെട്ട നിമിഷങ്ങള്‍ ഇപ്പോഴും ഓര്‍മ്മയില്‍ സൂക്ഷിക്കുവാന്‍ നമ്മള്‍ പലപ്പോഴും ആ നല്ല നിമിഷങ്ങളുടെ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി സൂക്ഷിച്ചുവെക്കാറുണ്ട്. പഴയകാലത്ത് ഡിജിറ്റല്‍ ക്യാമറ ആയിരുന്നു ഇതിന് ഉപയോഗിച്ചിരുന്നതെങ്കില്‍ പിന്നെയത് മൊബൈല്‍ ക്യാമറയിലേക്കും ഡിഎസ്എല്‍ആറിലേക്കും മാറുകയുണ്ടായി.
    എന്നാല്‍ ഇത്തരത്തില്‍ നമ്മള്‍ മൊബൈല്‍ ക്യാമറയിലോ മറ്റോ എടുത്ത് സൂക്ഷിക്കുന്ന ചിത്രങ്ങള്‍ അബദ്ധവശാല്‍ ഡിലീറ്റ് ആയിപ്പോയാല്‍ എന്ത് ചെയ്യും..? വഴിയുണ്ട്.. അത്തരം ഡിലീറ്റ് ആയിപ്പോയ ഫയലുകളെ റികവര്‍ ചെയ്യാനായി ഇന്ന് വിപണിയില്‍ പലതരം സോഫ്റ്റ്‌വെയറുകള്‍ ലഭ്യമാണ്. എന്നാല്‍ അതില്‍ ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍ നിങ്ങളെ ഇവിടെ പരിചയപ്പെടുത്തുന്നു.
    വണ്ടര്‍ഷെയര്‍ ഡോക്റ്റര്‍ ഫോണ്‍ എന്ന സോഫ്റ്റ്‌വെയര്‍ നിങ്ങളുടെ ഡിലീറ്റ് ചെയ്യപ്പെട്ട ചിത്രങ്ങള്‍ റിക്കവര്‍ ചെയ്യുവാന്‍ സഹായകമാകും. ഒന്ന് പരീക്ഷിച്ച് നോക്കൂ..
    റിക്കവര്‍ ചെയ്യുന്ന വിധം
    ആദ്യം സോഫ്റ്റ്‌വെയര്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
    ഇന്‍സ്റ്റാള്‍ ചെയ്തശേഷം നിങ്ങളുടെ മൊബൈല്‍ കമ്പ്യൂട്ടറുമായി യുഎസ്ബി കേബിള്‍ വഴി ബന്ധിപ്പിക്കുക. (ഫോണ്‍ യുഎസ്ബി ഡിബഗ്ഗിംഗ് മോഡില്‍ ആയിരിക്കണം കണക്റ്റ് ചെയ്യേണ്ടത്.)
    നിങ്ങളുടെ മൊബൈലിനെ സ്കാന്‍ ചെയ്യുക. സ്കാന്‍ ചെയ്യുമ്പോള്‍ ഡിലീറ്റ് ആയ ചിത്രങ്ങളോ ഫയലുകളോ നിങ്ങള്‍ക്ക് കാണാം. അവ റിക്കവര്‍ ചെയ്യുക.
    (നിങ്ങള്‍ വണ്ടര്‍ഷെയര്‍ ഡോക്റ്റര്‍ ഫോണ്‍ ഡൌണ്‍ലോഡ് ചെയ്യുമ്പോള്‍ റെജിസ്റ്റര്‍ ചെയ്യാത്ത വേര്‍ഷന്‍ ആയിരിക്കും നിങ്ങള്‍ക്ക് ലഭിക്കുക. എന്നാല്‍ ഇത് രജിസ്റ്റര്‍ ചെയ്‌താല്‍ മാത്രമേ റിക്കവറി സാധ്യമാകൂ..)

    0 Responses to “ആന്‍ഡ്രോയ്ഡ് ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്ത ചിത്രങ്ങള്‍ തിരിച്ചെടുക്കാം..”

    Post a Comment

    Download