Monday 1 December 2014

0

കമ്പ്യുട്ടറിന്റെ വേഗത എങ്ങനെ കൂട്ടാം??

  • Monday 1 December 2014
  • Unknown
  • Share
  • കമ്പ്യുട്ടറിന്റെ വേഗത എങ്ങനെ കൂട്ടാം??


    കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ പലരും നേരിടുന്ന ഒരു വെല്ലു വിളിയാണ് അതിന്റെ മെല്ലെപോക്ക്. വളരെ അത്യാവശ്യമായി ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങള്‍ക്കിടയില്‍ കമ്പ്യുട്ടറിന്റെ ഈ മെല്ലെപ്പോക്ക് കുറച്ചൊന്നും അല്ല നമ്മളെ ബുദ്ധിമുട്ടിപ്പിക്കുന്നത്. എന്നാല്‍ ചില ചെറിയ മുൻകരുതലുകള്‍ എടുത്താല്‍ ഈ പ്രശ്നം ഒരു പരുധിവരെ പരിഹരിക്കാവുന്നതാണ്. അവ എന്തൊക്കെയാണെന്ന് നോക്കാം.
    ടെമ്പററി ഫയലുകള്‍ ഡിലീറ്റ് ചെയുക. (സ്റ്റാര്‍ട്ട്‌ ബട്ടനിലെ റണ്ണില്‍ പോയിട്ട് “%temp%” എന്ന് സേര്‍ച്ച്‌ ചെയ്താല്‍ ടെമ്പററി ഫയലുകള്‍ കാണുവാന്‍ സാധിക്കും)
    ഇന്റര്‍നെറ്റ്‌ ഹിസ്ടറി നീക്കം ചെയ്യുക
    അനാവശ്യം ആയതും ഉപയോഗമില്ലാത്തവയും ആയ സോഫ്റ്റ്‌വയറുകള്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയുക.
    ഡെസ്ക്ടോപ്പിലെ ഐക്കണുകളുടെ എണ്ണം കുറയ്ക്കുക. അനാവശ്യമായി കിടക്കുന്ന ഷോര്‍ട്ട് കട്ട് ഐക്കണുകള്‍ ഡിലീറ്റ് ചെയ്തു കളയുക.
    സ്പൈവയരുകള്‍ പരിശോധിച്ച് നീക്കം ചെയ്യുക.
    രെജിസ്റ്റരി ക്ലീന്‍ ചെയ്തു ഫിക്സ് ചെയ്യുക.
    ഓട്ടോമാറ്റിക് അപ്ടേറ്റുകള്‍ ഡിസേബിള്‍ ചെയ്തിടുക.
    ഡിസ്ക് ഇന്റര്‍ പരിശോധിക്കുനതും, മാസത്തില്‍ ഒരിക്കല്‍ എങ്കിലും ഡിസ്ക് ഡീഫ്രാഗ്മെന്റ് ചെയൂന്നതും നല്ലതാണ്.
    വിന്‍ഡോസ്‌ സേര്‍ച്ച്‌ ഇന്റെക്സ് ഓഫ് ചെയുക. അനാവശ്യമായ വിന്‍ഡോസ്‌ ഫീച്ചറുകള്‍ നീകം ചെയുക. വിന്‍ഡോസ്‌ അപ്ടേറ്റ് ചെയ്യുക.
    ഒരേ സമയം ഒന്നിലതികം പ്രോഗ്രാമുകള്‍ ഓപ്പണ്‍ ചെയ്തിടുന്നതും, ഒന്നിലതികം ഫയലുകള്‍ കോപ്പി ചെയ്യുന്നതും കംപ്യുട്ടർ സ്ലോ ആകാൻ കാരണമാകും.
    മികച്ച ആന്റി വൈറസ്‌ ഇന്‍സ്റ്റാള്‍ ചെയുക.
    സി ഡ്രൈവില്‍ എപ്പോഴും കുറച്ചു സ്ഥലം ഒഴിച്ചിടുക.
    ഇവയെല്ലാം ചെയ്തുകഴിയുമ്പോഴും പ്രശ്നം മാറുന്നില്ല എങ്കില്‍ സിസ്റ്റം പൂർണമായി ഫോര്‍മാറ്റ്‌ ചെയുക. സപീട് വീണ്ടും കൂടുന്നതിനായി റാം കപ്പാസിറ്റി വര്‍ദ്ധിപ്പിക്കുക

    0 Responses to “കമ്പ്യുട്ടറിന്റെ വേഗത എങ്ങനെ കൂട്ടാം??”

    Post a Comment

    Download