Tuesday 2 December 2014

0

ആൻഡ്രോയിഡിൽ നിന്നും ഡിലീറ്റായ ഫയലുകൾ വീണ്ടെടുക്കാം

  • Tuesday 2 December 2014
  • Unknown
  • Share
  • ആൻഡ്രോയിഡിൽ നിന്നും ഡിലീറ്റായ ഫയലുകൾ വീണ്ടെടുക്കാം

    ആൻഡ്രോയിഡിൽ നിന്നും ഡിലീറ്റായ ഫയലുകൾ വീണ്ടെടുക്കാം

    നിങ്ങളുടെ ആൻഡ്രോയിഡ് മൊബൈലിൽ നിന്നും നിങ്ങൾക്ക് പ്രിയപ്പെട്ട ഫോട്ടോകൾ അബദ്ധത്തിൽ ഡിലീറ്റ് ചെയ്തിട്ടുണ്ടോ?
    അത്തരം ഫോട്ടോകൾ വീണ്ടെടുക്കണമെന്ന് തോന്നിയിട്ടില്ലേ?
    നിരാശപ്പെടേണ്ട, നിങ്ങളെ സഹായിക്കാൻ ഒരു സോഫ്റ്റ്‍വെയറുണ്ട്. കൂടുതലൊന്നുമില്ല വെറും 2.61MB മാത്രമുള്ള ഇത് ഡൌൺലോഡ് ചെയ്യാൻ എളുപ്പമാണ്.
     7data-recovery എന്ന ഈ സോഫ്റ്റ്‍വെയർ കമ്പ്യൂട്ടറിലേ ഇൻസ്റ്റോൾ ചെയ്യാൻ കഴിയുകയുള്ളൂ. ഇതൊരു WinRAR ZIP ഫയലാണ്. അതിനാൽ തീർച്ചയായും നിങ്ങൾക്ക് ഒരു കമ്പ്യൂട്ടർ ഉണ്ടായിരിക്കേണ്ടത്‌ അത്യാവശ്യമാണ്.
    7data-recovery ഇവിടെ ക്ളിക്ക്  ചെയ്‌താൽ ഡൗണ്‍ലോഡ്  ചെയ്യാം
    ഇനി ഇത് എങ്ങനെ പ്രവർത്തിക്കുന്നു എന്ന് നോക്കാം.
    ആദ്യമായി നിങ്ങളുടെ ആൻഡ്രോയിഡ് മൊബൈൽ യു.എസ്.ബി വഴി കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുക. USB mass storage turn on ചെയ്യുക.( ചിത്രം കാണുക)



    ഇനി USB debugging enable ചെയ്യുക.
    ആൻഡ്രോയിഡിന്റെ ഓരോ വേർഷനിലും USB debugging എങ്ങനെയെന്ന് ചുവടെ ചേർക്കുന്നു.
    1) For Android 2.3 or earlier: Enter "Settings" < Click "Applications" < Click "Development" < Check "USB debugging"
    2) For Android 3.0 to 4.1: Enter "Settings" < Click "Developer options" < Check "USB debugging"
    3) For Android 4.2 അല്ലെങ്കിൽ ഏറ്റവും പുതിയ വേർഷനിൽ  "Settings" എടുക്കുക < Click "About Phone" < തുറന്നു വരുന്ന വിൻഡോയിൽ   "Build number" എന്നിടത്ത് രണ്ട് മൂന്ന് പ്രാവശ്യം അമർത്തുക   "You are under developer mode"  എന്ന മെസേജ്  കാണാം < വീണ്ടും  "Settings" എടുക്കുക < Click "Developer options" < Check "USB debugging" ( ചിത്രങ്ങൾ  കാണുക )



    അടുത്തതായി 7data-recovery ഇൻസ്റ്റോൾ ചെയ്യുക. ( ചിത്രം കാണുക)


    സോഫ്റ്റ്‍വെയർ ഓപ്പൺചെയ്യുമ്പോൾ തുറക്കുന്ന വിൻഡോയിൽ നിന്നും Android Recovery എന്നത് സെലക്റ്റ് ചെയ്യുക ( ചിത്രം കാണുക)


    അടുത്ത വിൻഡോയിൽ next click ചെയ്യുക ( ചിത്രം കാണുക )


    അടുത്ത വിൻഡോയിൽ നിങ്ങളുടെ മൊബൈലിലെ Internal / External storage Drive കാണിക്കുന്നു, നിങ്ങൾക്ക് നഷ്ടമായ ഫോട്ടോ അല്ലെൻകിൽ ഫയൽ ഏത് Drive - ല് ആയിരുന്നു എന്ന് സിലക്റ്റ് ചെയ്ത് next ക്ലിക്ക് ചെയ്യുക. ( ചിത്രങ്ങൾ കാണുക)





    ഇപ്പോൾ ഫയലുകൾ Recover ചെയ്യാൻ തുടങ്ങുന്നു. കണ്ടെത്തിയ ഫയലുകളിൽ നിന്നും നിങ്ങൾക്കാവശ്യമുള്ളവ തിരഞ്ഞെടുത്ത് save ക്ലിക്ക് ചെയ്യുക. ( ചിത്രങ്ങൾ രണ്ടും കാണുക ).




    ഇപ്പോൾ തുറന്ന് വരുന്ന വിൻഡോയിൽ നിന്നും Recover ചെയ്ത ഫയൽ സേവ് ചെയ്യാനുള്ള ഡ്രൈവ് തിരഞ്ഞെടുത്ത് O.K കൊടുക്കുക. ( ചിത്രങ്ങൾ കാണുക )


    0 Responses to “ആൻഡ്രോയിഡിൽ നിന്നും ഡിലീറ്റായ ഫയലുകൾ വീണ്ടെടുക്കാം”

    Post a Comment

    Download